ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്നും നീക്കി.. നടപടിയ്ക്ക് കാരണം…

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനും ഇഡി ഡെപ്യൂട്ടി ഡയറക്ടറുമായ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി. കൈക്കൂലി ആരോപണമടക്കം നിരവധി ആക്ഷേപങ്ങളും അന്വേഷണങ്ങളും നടന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടുള്ളത്. നിർബന്ധിത വിരമിക്കലിനാണ് ഇദ്ദേഹത്തിന് നിർദേശം നൽകിയത്. പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കികൊണ്ടുള്ള ഉത്തരവ് മൂന്ന് ദിവസം മുൻപാണ് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയത്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം വളരെ വിവാദമായ കേസുകള്‍ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥൻ കൂടിയാണ്. ഇതിന് മുൻപും ഇദ്ദേഹത്തിന്റെ പേരിൽ നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. നിലവിൽ ജമ്മു കാശ്മീരിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

Related Articles

Back to top button