മിനിറ്റുകൾ കൊണ്ട് മുഖത്ത് കരിവാളിപ്പ് മാറ്റാം.. ഇങ്ങനെ ചെയ്താൽ മതി….

അമിതമായി വെയിൽ ഏൽക്കുന്ന പ്രശ്നം പലർക്കുമുണ്ടാകാറുണ്ട്. വെയിലേറ്റ് മുഖം കരിവാളിച്ച് പോകുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ കരിവാളിപ്പിനെ മാറ്റിയെടുത്തില്ലെങ്കിൽ ചർമ്മത്തിൻ്റെ ഭം​ഗി തന്നെ നഷ്ടമായേക്കാം.ശരിയായ രീതിയിലുള്ള പരിചരണം നൽകേണ്ടത് വളരെ പ്രധാനമാണ്. ഒരാളുടെ ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കാൻ ഇത്തരം കരിവാളിപ്പിന് കഴിയാറുണ്ട്. സ്ഥിരമായി വെയിൽ ഏൽക്കുന്നവർ തീർച്ചയായും അതിനൊരു പരിഹാരം കണ്ടെത്തണം. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക, സ്കാർഫ് കെട്ടുക തുടങ്ങിയ രീതികൾ പ്രയോജനപ്പെടുത്താം. മറ്റൊരു പ്രധാന പരിഹാര മാ‍​ർ​ഗമാണ് സൺ സ്ക്രീൻ പുരട്ടുന്നത്. ഇതൊന്നും കൂടാതെ ചർമ്മത്തിലെ സൺ ടാൻ മാറ്റാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു പായ്ക്ക് ഉണ്ട്. ഏതെന്ന് നോക്കാം..

ഇതിനായി ഒരു ടീ സ്പൂൺ അരിപ്പൊടി, 1 ടീ സ്പൂൺ കടലമാല്, 1 ടീ സ്പൂൺ കാപ്പിപൊടി എന്നിവ എടുക്കുക. ഇനി ഇതിലേക്ക് അൽപ്പം ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത് പിഴിഞ്ഞെടുത്ത നീര് കൂടി ചേർക്കുക. ഇനി ഇത് നന്നായി മിക്സ് ചെയ്ത് എടുക്കണം. ഒരു പേസ്റ്റ് രൂപത്തിലാകുമ്പോൾ ഇത് മുഖത്തും കഴുത്തിലുമൊക്കെ ഇടാവുന്നതാണ്. അതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് മുഖം കഴുകി വ്യത്തിയാക്കാം. മുഖത്തിടുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.

Related Articles

Back to top button