വന്‍ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി.. സുനാമി മുന്നറിയിപ്പ്…

7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.കഴിഞ്ഞ മാസമാണ് മേഖലയില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പിന്നാലെയാണ് വീണ്ടും ഭൂകമ്പം ഉണ്ടായത്.റഷ്യയിലെ കാംചത്ക മേഖലയില്‍ ഭൂമിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ഭൂകമ്പ സാധ്യതയുള്ള മേഖലയാണ് കാംചത്ക.

ഒരു മാസം മുന്‍പ് ഇവിടെയുണ്ടായ 8.8 തീവ്രതയുള്ള ഭൂകമ്പം, റഷ്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ആറാമത്തെ ഏറ്റവും വലിയ ഭൂകമ്പമാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കിയിരുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് റഷ്യയിലെ സെവേറോ-കുറില്‍സ്‌ക് മേഖലയില്‍ സുനാമി തിരകള്‍ എത്തിയിരുന്നു. വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലും സുനാമി തിരകള്‍ എത്തിയതോടെ ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ അന്ന് ഒഴിപ്പിച്ചിരുന്നു

Related Articles

Back to top button