ഇന്തോനേഷ്യയിൽ ഭൂകമ്പം…സുനാമി മുന്നറിയിപ്പ്…

ന്തോനേഷ്യയിലെ വടക്കൻ മലൂക്ക കടൽ മേഖലയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെയുണ്ടായ ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ടെർണേറ്റ് നഗരത്തിന് 127 കിലോമീറ്റർ അകലെ കടലിൽ 35 കിലോമീറ്റർ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. ഭൂചലനത്തെത്തുടർന്ന് ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തീരങ്ങളിൽ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രഭവകേന്ദ്രത്തിൽ നിന്ന് ആയിരം കിലോമീറ്റർ ചുറ്റളവിൽ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഭൂചലനത്തിന്റെ ആഘാതത്തിൽ നോർത്ത് സുലവേസി പ്രവിശ്യയിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും പുറത്തേക്കിറങ്ങി ഓടി. ഇന്തോനേഷ്യൻ തീരങ്ങളിൽ തിരമാലകൾ ഒരു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഗുവാം, ജപ്പാൻ, പാപ്പുവ ന്യൂ ഗിനിയ, തായ്‌വാൻ എന്നിവിടങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button