ഭൂചലനം, 5.8 തീവ്രത; നാശനഷ്ടങ്ങളോ…
ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് 4.15 നാണ് സംഭവം. ജമ്മു കശ്മീരിൻ്റെയും അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലകളാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.
റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇല്ലെന്നാണ് റിപ്പോർട്ട്. കശ്മീർ താഴ്‌വരയിൽ ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് നേരത്തെ, നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി റിപ്പോർട്ട് ചെയ്തിരുന്നു.