രണ്ട് ഭീമൻ സൗരകൊടുങ്കാറ്റുകള്‍ക്കിടെ ഭൂമി ‘വിചിത്രമായി’ പെരുമാറി; കണ്ടെത്തിയത് ഐഎസ്ആര്‍ഒയുടെ ആദിത്യ-എൽ1

2024-ലെ രണ്ട് ഭീമൻ സൗരപ്രവർത്തനങ്ങൾക്കിടെ ഭൂമി അസാധാരണമായി പെരുമാറിയതായി വെളിപ്പെടുത്തി ഐഎസ്ആർഒയുടെ ആദിത്യ-എൽ1 ദൗത്യം. സൂര്യനിൽ നിന്ന് നിരന്തരം ഒഴുകിയെത്തുന്ന ചാർജ്ജിത കണങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നത് ‘മാഗ്നറ്റോസ്ഫിയർ’ എന്ന അദൃശ്യ കാന്തിക കവചമാണ്. എന്നാൽ ശക്തമായ സൗര കൊടുങ്കാറ്റുകൾ ഉണ്ടാകുമ്പോൾ ഈ കവചവും വലിയ സമ്മർദ്ദം നേരിടേണ്ടിവരും. 2024 മെയ് 10-നും ഒക്ടോബര്‍ 10-നും ഉണ്ടായ വമ്പൻ സൗര കൊടുങ്കാറ്റുകൾക്കിടയിൽ ഭൂമിയിലെ ചില മേഖലകളിൽ കാന്തിക വ്യതിയാനങ്ങൾ വിചിത്രമായി മാറിയതിന്റെ കാരണം ഇതുവഴി കണ്ടെത്തി




