മുൻഗണനാ റേഷൻകാർഡ് ഉള്ളവരുടെ ശ്രദ്ധയ്ക്ക്….അപ്ഡേഷൻ സമയപരിധി……….

സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച സംസ്ഥാനത്തെ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ – കെവൈസി അപ്ഡേഷൻ പുരോഗമിക്കുന്നു. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31 വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. 

സ്മാർട്ട്ഫോൺ വഴി മസ്റ്ററിംഗ് നടത്തുന്ന ഫേസ് ആപ്പിലൂടെ 1,20,904 റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് ചെയ്തിട്ടുണ്ട്. അപ്ഡേഷൻ ചെയ്യാൻ സാധിക്കാത്ത കിടപ്പ് രോഗികൾ, കുട്ടികൾ, ഇ-പോസിൽ വിരലടയാളം പതിയാത്തവർ എന്നിവർക്ക് ഐറിസ് സ്കാനറിന്റെ സഹായത്തോടെയുള്ള പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥറുടെ നേതൃത്വത്തിൽ താലൂക്കുകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് ഇ-കെവൈസി അപ്ഡേഷൻ നടത്തി വരുന്നു. 

മുൻഗണനാ കാർഡ് അംഗങ്ങളുടെ ഇ-കെവൈസി അപ്ഡേഷൻ 100 ശതമാനവും പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തി ഇ-കെവൈസി അപ്ഡേഷൻ പൂർത്തിയാക്കാൻ തയ്യാറാകണമെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button