കുട്ടനെല്ലൂരിൽ വാഹനാപകടം..അപകടത്തിൽപെട്ടത് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ

തൃശൂർ കുട്ടനെല്ലൂരിലുണ്ടായ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. പൊലീസ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡിവൈഎസ്‍പിക്കും മറ്റ് ഒരു പൊലീസുകാരനുമാണ് പരിക്കേറ്റത്. ഡിവൈഎസ്‍പി ബൈജു പൗലോസിനും ജീപ്പ് ഓടിച്ചിരുന്ന പൊലീസ് ഡ്രൈവർക്കുമാണ് പരിക്കേറ്റത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഡിവൈഎസ്‍പി ബൈജു പൗലോസ്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈജു പൗലോസിൻറെ കൈക്ക് പൊട്ടലുണ്ടെന്നാണ് വിവരം. കുട്ടനെല്ലൂരിൽ വെച്ച് ഇന്ന് രാവിലെ 8.30 നാണ് ഇരുവരും സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞത്. ജീപ്പ് നിയന്ത്രണം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് വിവരം.

Related Articles

Back to top button