റെയില്‍വേ ലൈനില്‍ ഗര്‍ത്തം.. ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ഇടപെടലില്‍ രക്ഷ…
ഡി വൈ എഫ് ഐ പ്രവർത്തകരുടെ ജാഗ്രതയിൽ വലിയ ട്രെയിൻ അപകടം ഒഴിവായി. കോഴിക്കോട് വെങ്ങളം കൃഷ്ണകുളം ഭാഗത്ത് റെയില്‍വേ ലൈനിന് നടുവിലായി ബോളറുകള്‍ താഴ്ന്ന നിലയില്‍ ഗര്‍ത്തം കാണപ്പെടുകയായിരുന്നു. ട്രയിനുകള്‍ കടന്നു പോകുന്നതിനനുസരിച്ച് ഗര്‍ത്തത്തിന്റെ വലുപ്പം വർധിച്ചു.
ഇത് ശ്രദ്ധയില്‍ പെട്ട ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലിന്റെ ഭാഗമായി റയില്‍വെ അധികൃതര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ച് സുരക്ഷ ഉറപ്പുവരുത്തുകയായിരുന്നു. ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറിയും വാര്‍ഡ് മെമ്പറുമായ കെ അജ്‌നഫ്, മേഖല പ്രസിഡന്റ് അഖില്‍ ഷാജ്, ട്രഷറര്‍ അനൂപ്, ഫസിന്‍ നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.