ജി സുധാകരനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റിന്റെ പരാതി…

ആലപ്പുഴ: അമ്പലപ്പുഴ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരനെതിരെ പരാതി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാറാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. ജി സുധാകരന്‍ ആസ്തി വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നാണ് പരാതി.ജി സുധാകരന്‍ തന്റെ കൈവശം 5000 രൂപ മാത്രമാണുള്ളതെന്നാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ഒരാഴ്ച മുമ്പ് സുധാകരന്റെയും ഭാര്യയുടെയും അക്കൗണ്ടിലുള്ള പണം മകന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

Related Articles

Back to top button