‘കതിരൂർ മനോജിനെ കൊലപ്പെടുത്തിയ വാൾ തേച്ചു മിനുക്കി വച്ചിട്ടുണ്ട്’, കണ്ണൂരിൽ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ

കണ്ണൂർ പൊയിലൂരിൽ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ. കതിരൂർ മനോജിനെ കൊലപ്പെടുത്തിയ വാൾ തേച്ചു മിനുക്കി വച്ചിട്ടുണ്ടെന്നായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ മുദ്രാവാക്യം. ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള യുവജന റാലിയിലാണ് കൊലവിളി ഉയർന്നത്. ഡിവൈഎഫ്ഐ നേതാക്കളടക്കം പങ്കെടുത്ത പരിപാടിയിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളി ഉണ്ടായത്

കഴിഞ്ഞ ദിവസം പയ്യന്നൂരിൽ ബിജെപി പ്രവർത്തകർക്ക് മർദ്ദനമേറ്റതിന് പിന്നാലെ പൊയിലൂരിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിതോരണങ്ങൾ ബിജെപി പ്രവർത്തകർ നശിപ്പിച്ചിരുന്നു. ഇതാണ് ഡിവൈഎഫ്ഐ പ്രകോപനത്തിന് കാരണം

Related Articles

Back to top button