ദ്വാദശി നിറവില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദക്ഷിണയായി സമര്‍പ്പിച്ചത് 15 ലക്ഷം രൂപ
ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി വ്രത പൂര്‍ണതയ്ക്കായി ഭക്തസഹസ്രങ്ങള്‍ ദ്വാദശിപ്പണം സമര്‍പ്പിച്ചു. ശുകപുരം, പെരുവനം, ഇരിഞ്ഞാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികള് ദക്ഷിണ സ്വീകരിച്ചു ഭക്തര്‍ക്ക് അനുഗ്രഹമേകി.
15, 28,515 രൂപ ദക്ഷിണയായി ലഭിച്ചു. ദ്വാദശിപ്പണം നാലായി ഭാഗിച്ച് ഒരു ഭാഗമായ 3,82,129 രൂപ ദേവസ്വത്തിനും ബാക്കി മൂന്നു ഭാഗവും മൂന്നു ഗ്രാമങ്ങള്‍ക്കുമായി വീതിച്ച് നല്കി. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ.വി കെ വിജയന്, ഭരണ സമിതി അംഗങ്ങളായ സി മനോജ്, കെ പി വിശ്വനാഥന്, മനോജ് ബി നായര്‍, അഡ്മിനിസ്ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കല്‍ എന്നിവര്‍ ദ്വാദശി പണം സമര്‍പ്പണത്തില്‍ സന്നിഹിതരായി.



