വാഹനപരിശോധനക്കിടെ യുവാക്കൾ ഓടി…ഒടുവിൽ തെളിഞ്ഞത്…
വാഹന പരിശോധനയ്ക്കിടെ ബൈക്ക് മോഷ്ടാക്കളെ പിടികൂടി ഈസ്റ്റ് പൊലീസ്. സബ് ഇന്‍സ്‌പെ്കടര്‍ സുനില്‍ കുമാറും സംഘവും അശ്വിനി ജങ്ഷന്‍ സമീപത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബൈക്ക് മോഷ്ടാക്കളായ തൃശൂര്‍ പട്ടാളം റോഡ് സ്വദേശിയായ മുത്തു (28), മാടക്കത്തറ പനമ്പിള്ളി സ്വദേശിയായ ജാതിക്കപറമ്പില്‍ തദ്ദേവൂസ് (19) എന്നിവരെ പിടികൂടിയത്. നവംബര്‍ 26 ന് പുറനാട്ടുകര സ്വദേശി പൂങ്കുന്നം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്കുചെയ്തിരുന്ന മോട്ടോര്‍ സൈക്കിളാണ് പ്രതികളിൽ നിന്നും കണ്ടെത്തിയത്.