പൂരം വെടിക്കെട്ടിനിടെ ആൾക്കൂട്ടത്തിനിടയിലേക്ക് കല്ലും ചീളുകളും തെറിച്ചുവീണു…നാല് പേർക്ക്…

കൂറ്റനാട് ആമക്കാവ് പൂരം വെടിക്കെട്ടിനിടെ അപകടം. കല്ലുകളും ചീളുകളും തെറിച്ചുവീണ് നാല് പേര്‍ക്ക് പരിക്ക്. വെടിക്കെട്ട് സമയത്ത് കല്ലുകളും മറ്റും തെറിച്ചു വീഴുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.

വെടിക്കെട്ട് കാണാനായി കൂടി നിന്നവര്‍ക്കിടയിലേക്കാണ് കല്ലും ചീളുകളും തെറിച്ചുവീണത്. പരിക്കേറ്റവര്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വെടിക്കെട്ട് നടത്തുമ്പോള്‍ ആളുകള്‍ സുരക്ഷിതമായ അകലം പാലിച്ചില്ല എന്ന വിമര്‍ശനമുണ്ട്.

Related Articles

Back to top button