സാങ്കേതിക തകരാര്‍ മൂലം കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം താഴെയിറക്കി….
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം താഴെയിറക്കി. കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന അലയ്ന്‍സ് എയര്‍ വിമാനമാണ് തകരാറിലായത്.
ഇന്ന് വൈകീട്ട് അഞ്ചിനാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. 40 യാത്രക്കാര്‍ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലാകുകയായിരുന്നു. തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം തിരികെ പാര്‍ക്കിംഗ് ബേയിലേക്ക് തിരിച്ചെത്തിച്ചു.