പൊലീസ് സ്റ്റേഷൻ്റെ മുന്നിലെ ഉദ്യോഗസ്ഥരുടെ മദ്യപാനം….അന്വേഷണത്തിന് ഉത്തരവിട്ട് സ്പെഷ്യൽ ബ്രാഞ്ച് എസ്പി…

തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥർ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോട് കൂടി അന്വേഷണത്തിന് ഉത്തരവിട്ട് സ്പെഷ്യൽ ബ്രാഞ്ച് എസ്പി . പൊലീസ് ഉദ്യോഗസ്ഥരുടെ തന്നെ സ്വകാര്യ കാറിൽ ഇരുന്നാണ് ഉദ്യോഗസ്ഥർ മദ്യപിക്കുന്നത്. സ്റ്റേഷന്റെ മുന്നിൽ കാറ് നിർത്തിയ ശേഷം അതിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്റ്റേഷനിൽ എത്തിയ ഒരാൾ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ പുറത്തായത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ച് എസ് പിയും നിർദ്ദേശം നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button