തലസ്ഥാനത്ത് മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; എസ്എച്ച്ഒ കസ്റ്റഡിയിൽ..

തിരുവനന്തപുരത്ത് മദ്യലഹരിയിൽ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തു. വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസർ നിജാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് സംഭവം. കൻറോൺമെൻറ് പൊലീസാണ് എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തത്. നഗരത്തിൽ വെച്ച് മഹിളാമോർച്ച പ്രവർത്തകർ വന്ന വാഹനത്തിലാണ് ആദ്യം ഇടിച്ചത്. തൻറെ സ്വകാര്യ വാഹനത്തിലാണ് എസ്എച്ച്ഒ വന്നത്. ഇന്നലെ മുതൽ മെഡിക്കൽ ലീവിലായിരുന്നു എസ്എച്ച്ഒ. മഹിളാ മോർച്ച പ്രവർത്തകർ വന്ന വാഹനത്തിൽ ഇടിച്ച സംഭവം പണം കൊടുത്ത് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതിനുപിന്നാലെ പിഎംജിയിൽ വെച്ച് വീണ്ടും മറ്റൊരു വാഹനത്തിൽ ഇടിച്ചു. തുടർന്നാണ് കൻറോൺമെൻറ് പൊലീസ് എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാർ കൺട്രോൾ റൂമിൽ അറിയിച്ചത് അനുസരിച്ചാണ് പൊലീസെത്തി പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button