ട്രെയിനില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി യാത്രക്കാര്‍..

ട്രെയിനില്‍ സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്താൻ ശ്രമിച്ചയാളെ യാത്രക്കാർ പിടികൂടി റെയില്‍വെ പൊലീസിന് കൈമാറി. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസിലാണ് മദ്യലഹരിയിലെത്തിയ ആള്‍ സ്ത്രീകളെ അതിക്രമിക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ച വൈകിട്ട് ചങ്ങനാശേരിയില്‍ വെച്ചായിരുന്നു സംഭവം നടന്നത് . ഇയാള്‍ അപമര്യാദയായി പെരുമാറാന്‍ തുടങ്ങിയതോടെ സ്ത്രീകള്‍ ഒഴിഞ്ഞുമാറി.
പിന്നാലെ ഇയാള്‍ സ്ത്രീകളുടെ അടുത്തെത്തി മോശമായി പെരുമാറുകയായിരുന്നു. ഇതോടെ സഹയാത്രികരായ പുരുഷന്മാര്‍ ഇയാളെ പിടികൂടുകയും ഷര്‍ട്ട് അഴിച്ചെടുത്ത് കൈകള്‍ കൂട്ടിക്കെട്ടുകയും ചെയ്തു. ഇയാള്‍ കുതറിയോടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ ബലംപ്രയോഗിച്ച് നിലത്ത് കിടത്തുകയായിരുന്നു. പിന്നീട് പ്രതിയെ ചെങ്ങന്നൂര്‍ റെയില്‍വെ പൊലീസിന് കൈമാറി.



