മാവേലിക്കരയിൽ… മദ്യപിച്ച് കാറിൽ അഭ്യാസം… സ്കൂളിൽ ഭീകരന്തരീക്ഷം സൃഷ്ട്ടിച്ചു… പിടികൂടിയ യുവാക്കളുടെ വാഹനത്തിൽ നിന്നും കണ്ടെത്തിയത്…

മാവേലിക്കര – മറ്റം സെന്റ് ജോർജ് സ്കൂളിൽ മദ്യപിച്ച് എത്തി കാറിൽ അഭ്യാസപ്രകടനം നടത്തി സ്കൂളിൽ ഭീകരന്തരീക്ഷം സൃഷ്ട്ടിച്ച യുവാക്കളുടെ വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തി. സംഭവത്തിൽ തഴക്കര സഹ്യാദ്രി വീട്ടിൽ അനീഷ് എം.വി, കൈതതെക്ക് തേവലപ്പുറത്ത് കിഴക്കത്തിൽ വീട്ടിൽ അവിനാശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. kl 31 u 4008 നമ്പർ വാഹനത്തിലെത്തിയ പ്രതികൾ കാർ സ്കൂൾ ഗേറ്റിൽ കൂടി ഓടിച്ചു കയറ്റി സ്കൂൾ കുട്ടികളുടയും പി.റ്റി.എ യോഗത്തിന് വന്ന രക്ഷിതാക്കളുടെയും ഇടയിൽ കൂടി കാർ അതിവേഗതയിൽ ഗ്രൗണ്ടിനുള്ളിൽ വട്ടം കറക്കി ഭീകരന്തരീക്ഷം സ്രഷ്ട്ടിക്കുകയായിരുന്നു.

ഇത് ചോദിക്കാൻ ചെന്ന സ്കൂളിലേ കായികാധ്യാപകനെ കാർ ഇടിപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. സംഭവം അറിഞ്ഞു സ്ഥലത്തു എത്തിയ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും ദേഹോപദ്രവം ഏൽപ്പിച്ചു. തുടർന്ന് പ്രതികളേയും വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിൽ എത്തിച്ചു. ഇവിടെവെച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ എബി വർഗീസ് , കോൺസ്റ്റബിൾ അശോക് , ജിഷ്ണു, അഖിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button