പാർസലായെത്തിയ ജന്മദിന സമ്മാനം… ലേബലിൽ ‘ക്ലേ ബർത്ഡേ ഗിഫ്റ്റ്സ്’…പിടികൂടിയത്…

കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടിച്ചെടുത്ത് കസ്റ്റംസ് അധികൃതര്‍. യൂറോപ്യന്‍ രാജ്യത്ത് നിന്നെത്തിയ പാര്‍സലിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച ജന്മദിന സമ്മാനങ്ങൾ എന്ന് ലേബല്‍ ചെയ്ത പാക്കറ്റിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്തിയത്. എയര്‍ കാര്‍ഗോ വിഭാഗത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഒരു കിലോ ഷാബു പിടികൂടിയത്. കുവൈത്തിലെ താമസക്കാരന്‍റെ മേല്‍വിലാസത്തിലാണ് പാര്‍സല്‍ എത്തിയത്. പാര്‍സലില്‍ സംശയം തോന്നിയ അധികൃതര്‍ നടത്തിയ വിശദ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

Related Articles

Back to top button