വീണ്ടും മയക്കുമരുന്ന് വേട്ട…പിടികൂടിയത്..
തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന് സ്വദേശിയായ ഓജി എന്ന് വിളിക്കുന്ന യുവരാജ്, മൂന്നാംമൂട് സ്വദേശിയായ അർജുൻ എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. ഇവരിൽ നിന്നും 10.55 ഗ്രാം എംഡിഎംഎയും 14 ഗ്രാം കഞ്ചാവും കണ്ടെടുത്തു.