കഴക്കൂട്ടത്ത് ലഹരി സംഘത്തിൻ്റെ അഴിഞ്ഞാട്ടം.. യുവതിക്ക് മേൽ ചായ ഒഴിച്ചു, ചോദിക്കാൻ എത്തിയവരെ പൊതിരെ തല്ലി…..

കഴക്കൂട്ടത്ത് ലഹരി സംഘത്തിൻ്റെ വിളയാട്ടം. തിരുവനന്തപുരം കഴക്കൂട്ടത്ത് ബൈപ്പാസ് ജംഗ്ഷനിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവിടെ ചായ കുടിക്കാന്‍ എത്തിയ യുവതിയുടെ ദേഹത്ത് സംഘം ചായ ഒഴിക്കുകയും തൊട്ടടുത്തുനിന്ന് സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്തു.

ഇത് കണ്ടുകൊണ്ട് ചോദിക്കാന്‍ എത്തിയവരെ തല്ലുകയും ചെയ്തു. പിന്നാലെ പൊലീസെത്തി മൂന്നുവരെയും കസ്റ്റഡിയിലെടുത്തെങ്കിലും സ്റ്റേഷനിലും സംഘം അസഭ്യ വര്‍ഷം തുടര്‍ന്നു. വാഹനങ്ങള്‍ക്കും ഇവര്‍ കേടുപാട് വരുത്തിയതായും പരാതിയുണ്ട്.

Related Articles

Back to top button