കോൺഗ്രസ് പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക്…സുധാകരൻ നാളെ പാലക്കാട്ട്…
കോൺഗ്രസ് പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ പിരായിരിയിൽ നാളെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എത്തും. വൈകിട്ട് 5 മണിക്ക് കോൺഗ്രസ് പുതുക്കുളങ്ങരയിലെ കുടുംബ സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും. പിരായിരി പഞ്ചായത്തിലെ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ഇടതു സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നീക്കം. ബെന്നി ബഹന്നാൻ, ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ തുടങ്ങിയവരും പരിപാടിക്കെത്തും.