തൃശൂർ നാട്ടികയിലെ വാഹനാപകടം.. ഡ്രൈവറും ക്ളീനറും..
തൃശൂർ നാട്ടികയിൽ അഞ്ചുപേർ മരിച്ച ലോറിയപകടത്തിൽ ഡ്രൈവറും ക്ലീനറും റിമാൻഡിൽ. കണ്ണൂർ ആലക്കോട് സ്വദേശികളായ ജോസിനെയും അലക്സിനെയുമാണ് റിമാൻഡ് ചെയ്തത്. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് നേരെ ലോറി പാഞ്ഞുകയറുകയായിരുന്നു. നാടോടി കുടുംബത്തിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. പാലക്കാട് ഗോവിന്ദാപുരം ചെമ്മണംതോട് സ്വദേശികളാണ് അപകടത്തിൽപെട്ടത്.