വയലന്‍സിനെ അറപ്പില്ലാതെ അവതരിപ്പിക്കാൻ പറ്റുമെന്ന് തെളിയിച്ച സിനിമയാണ് ‘ദൃശ്യം…ഹരീഷ് പേരടി

കാണാന്‍ പോലും തോന്നാത്ത വയലന്‍സ് സീനുകളാണ് ഇപ്പോള്‍ പല സിനിമകളിലും ഉള്ളതെന്നും എന്നാൽ വയലന്‍സിനെ അറപ്പില്ലാതെ കാണിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച സിനിമയാണ് ദൃശ്യമെന്നും ഹരീഷ് പേരടി. ജീത്തു ജോസഫ് എന്ന സംവിധായകന്റെയും എഴുത്തുകാരന്റെയും വിജയമാണ് അതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘സിനിമകളില്‍ ഇപ്പോള്‍ വയലന്‍സിന്റെ അളവ് കൂടിയിട്ടുണ്ട്. കണ്ടിരിക്കാന്‍ പറ്റാത്ത സീനുകളാണ് പലതും. എന്നാല്‍ വയലന്‍സിനെ അറപ്പില്ലാത്ത രീതിയില്‍ കാണിക്കാന്‍ പറ്റുമെന്ന് തെളിയിച്ച സിനിമയാണ് ദൃശ്യം. ഒരു കൊലപാതകം ചെയ്തിട്ട് അത് പിടിക്കപ്പെടാതിരിക്കാന്‍ കാണിക്കുന്ന ശ്രമങ്ങളെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല.

Related Articles

Back to top button