ഡ്യൂട്ടിക്കിടെ ഹോട്ടൽ മുറിയിൽ മദ്യപാനവും കൈക്കൂലി പണം പങ്കിടലും…ആറ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷൻ…
Six officers suspended
ഡ്യൂട്ടി സമയത്ത് ഹോട്ടൽ മുറിയിൽ ഒത്തുകൂടി മദ്യപിക്കുകയും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ രജിസ്ട്രേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ അടക്കം ആറു പേര്‍ക്കെതിരെ നടപടി. വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആറു പേരെയും സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഉത്തര മധ്യ മേഖല രജിസ്ട്രേഷൻ ഡി ഐ ജി എം സി സാബു, സബ് രജിസ്ട്രാർമാരായ സി ആർ രജീഷ് , രാജേഷ് കെ ജി, അക്ബർ പി എം, രാജേഷ് കെ, ജയപ്രകാശ് എം ആർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.