താഴ്ന്നാൽ എന്താ പ്രശ്‌നം, ഹെലികോപ്റ്റർ മുകളിലോട്ടല്ലേ ഉയരുന്നത്?

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഹെലികോപ്റ്ററിന്റെ ടയറുകൾ പ്രമാടത്തെ ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിലെ മാധ്യമ വാർത്തകൾ തെറ്റാണെന്ന് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ. ‘എച്ച്’ മാർക്കിൽ ഹൈലികോപ്റ്റർ ഇടാൻ പൈലറ്റിന്റെ നിർദേശം അനുസരിച്ച് തള്ളിമാറ്റിയതാണെന്ന് ജനീഷ് കുമാർ പറഞ്ഞു. കോൺക്രീറ്റിൽ ടയർ താഴ്ന്നാൽ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റർ മുകളിലേക്കല്ലേ ഉയരുന്നതെന്നും ജനീഷ് കുമാർ ചോദിച്ചു.