ഡോ. വന്ദനാ ദാസ് കൊലക്കേസ്…വിചാരണ കോടതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം…

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട കേസിൽ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി. കാലതാമസമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കി. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേസിൽ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയിലാണ് നടപടി.



