‘പടച്ചോൻ്റെ പണി പടച്ചോൻ എടുത്തോളും, ഈ ലെവലിലേക്ക് തരം താഴരുത്

മതം പറഞ്ഞ് വോട്ടുതേടുന്നതിനെ എതിർത്ത് ആരോഗ്യപ്രവർത്തകയും ഡോക്ടറുമായ ഷിംന അസീസ്. എന്തൊരു മോശമാണ് ആളുകളെ മുഅ്‌മിനും മുനാഫിഖും കാഫിറുമൊക്കെ ആക്കി തരം തിരിക്കുന്നതെന്നും തോന്നിവാസമാണെന്നും അവർ പറഞ്ഞു. എത്തിക്‌സോടെ രാഷ്‌ട്രീയം പറയട്ടെ, വോട്ട് നേടേണ്ടത് അങ്ങനെയാണ്, വർഗീയത പറഞ്ഞിട്ടല്ല. പടച്ചോൻ്റെ പണി പടച്ചോൻ എടുത്തോളും. ഈ ലെവലിലേക്ക് തരംതാഴരുതെന്നും ഇവർ പറഞ്ഞു. പിന്നാലെ, ലീഗിന്‍റെ സൈബര്‍ അണികള്‍ കമന്‍റ് ബോക്സില്‍ ഷിംന അസീസിനെതിരെ രംഗത്തെത്തി