‘പാലക്കാട്ടെ ത്രികോണ മത്സരത്തിൽ ആശങ്കയില്ലെന്ന് ഡോ. പി സരിൻ…
പാലക്കാട്ടെ ത്രികോണ മത്സരത്തിൽ ആശങ്കയില്ലെന്ന് ഇടത് സ്ഥാനാർത്ഥി ഡോ. പി സരിൻ. സിപിഐഎം അണികൾ തന്നെ അംഗീകരിച്ചുകഴിഞ്ഞുവെന്നും ഡോ.പി സരിൻ ട്വന്റിഫോറിനോട് പറഞ്ഞു. ശക്തി പ്രകടനത്തിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ പിന്തുണ ലഭിച്ചെന്നും ഒരു പോലെ ചിന്തിക്കുന്നവരാണെന്ന ബോധ്യം പ്രവർത്തകർക്ക് തെളിഞ്ഞെന്നും പി സരിൻ പറഞ്ഞു.
ബിജെപി സ്ഥാനാർത്ഥിയായ സി. കൃഷ്ണകുമാർ ശക്തനായ എതിരാളിയാണെന്ന് പി സരിൻ പറഞ്ഞു. നഗരസഭയുടെ വീഴ്ച്ചകൾ എൽ.ഡി.എഫ് തുറന്നുകാട്ടും. ത്രികോണ മത്സരമുണ്ടോ എന്നതിൽ ആശങ്കയില്ലെന്ന് അദ്ദേഹം പറഞ്ഞു. നേതൃത്വത്തിനെതിരെയുള്ള കൂടുതൽ വിമർശനങ്ങൾ കോൺഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് പി. സരിൻ പ്രതികരിച്ചു. നേതൃത്വം ചിന്തിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.




