ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിവേക്ക്?..
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ ഹാരിസ് അവധിയിൽ പോയിരുന്നു.
മെഡിക്കൽ കോളജിൽ നിന്ന് ശസ്ത്രക്രിയ ഉപകരണം കാണാതായതെന്നതിൽ അന്വേഷണം തുടരുകയാണ്. മോർസിലോസ്കോപ് കാണാതായതല്ലെന്നും ഉപയോഗിക്കാൻ അറിയാത്തതിനാൽ മാറ്റിവെച്ചതാണെന്നുമാണ് ഡോക്ടർ ഹാരിസ് വിശദീകരിച്ചിരുന്നത്. എന്നാൽ ഉപകരണം കാണാതായതാണെന്ന് ഡോക്ടർ സമ്മതിച്ചതാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
അതിനിടെ ഹാരിസിനെ സംശയത്തിന്റെ മുനയിൽ നിർത്തുന്നതായിരുന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും നടത്തിയ പ്രസ്താവനകൾ.