കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കേണ്ട…പി എം ശ്രീ വിവാദം അവസാനിച്ചു…വി ശിവൻകുട്ടി

പി എം ശ്രീ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചുവെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫണ്ടിൻ്റെ കാര്യത്തിൽ ഒരു വിവരവും കിട്ടിയിട്ടില്ല. മന്ത്രിസഭാ ഉപസമിതി യോഗതീയതി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

SSK ഫണ്ടുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ല. ഉപസമിതി പരിശോധിക്കും. നിലവിൽ ഉപസമിതി നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടില്ല. നേതാക്കന്മാരുടെ പരാമർശത്തിൽ, എല്ലാം അവസാനിച്ചു. കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കണ്ട. ചട്ടിയും കലവും ആകുമ്പോ തട്ടിയും മുട്ടിയും ഇരിക്കും. അതൊക്കെ എല്ലായിടത്തും ഉണ്ടാവുന്നത് അല്ലേ. പി എം ശ്രീ വിവാദം എല്ലാം അവസാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button