ഹൃദയം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കണ്ട.. നേരത്തെ കണ്ടെത്തിയാൽ രക്ഷ…
എല്ലാ പ്രായക്കാര്‍ക്കും ഇടയില്‍ ഹൃദയാഘാതം ആശങ്കാജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.എന്നാൽ ഹൃദയാഘാതത്തിന്റെ അപകട സാധ്യതയും ആഘാതവും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം രോഗത്തിന്റെ നേരത്തെയുളള കണ്ടെത്തലാണ്. നേരത്തെ രോഗം കണ്ടെത്തുന്നത് സമയബന്ധിതമായ ഇടപെടല്‍ ലഭിക്കാനും ഹൃദയ പേശികള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിമിതപ്പെടുത്താനും വീണ്ടെടുക്കാനുമുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് ഏറെ പ്രധാനമാണ്. നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസം, തലകറക്കം, ക്ഷീണം, കൈകള്‍, കഴുത്ത്, താടിയെല്ല്, അല്ലെങ്കില്‍ പുറം എന്നിവിടങ്ങളില്‍ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. ചിലപ്പോള്‍ ലക്ഷണങ്ങള്‍ സൂക്ഷ്മമായിരിക്കും. പ്രത്യേകിച്ച് സ്ത്രീകളില്‍ ദഹനക്കേട് അല്ലെങ്കില്‍ കടുത്ത ക്ഷീണം പോലെയുളള ലക്ഷണങ്ങള്‍ കാണപ്പെടാം.
ശ്രദ്ധിക്കേണ്ട ആദ്യ ലക്ഷണങ്ങള്‍
1 നെഞ്ചിലെ ഭാരവും സമ്മര്‍ദ്ദവും
2 ശ്വസിക്കാന്‍ ബുദ്ധിമുട്ട്
3 ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം
4 എപ്പോഴുമുള്ള ക്ഷീണം
5 അമിതമായ ശരീരഭാരം