രാജിവച്ച് ഇറങ്ങുമ്പോള്‍ ഈ രേഖകള്‍ വാങ്ങാന്‍ മറക്കല്ലേ…
നിലവിലുള്ള ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണോ നിങ്ങൾ.എങ്കില്‍ ജോലി വിടും മുന്‍പ് നിലവിലുള്ള സ്ഥാപനത്തില്‍ നിന്ന് ഈ രേഖകള്‍ കൈപറ്റിയിരിക്കണം.
റിലീവിങ് ലെറ്റര്‍
നിങ്ങള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് ഇറങ്ങിയെന്ന ഔദ്യോഗിക രേഖയാണ് റിലീവിങ് ലെറ്റര്‍. അടുത്ത സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിക്കുന്നതിന് നിങ്ങളുടെ കയ്യില്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ട രേഖയാണ് ഇത്.
സാലറി സ്ലിപ്
കഴിഞ്ഞ മൂന്നുമാസത്തെയോ, ആറുമാസത്തെയോ സാലറി സ്ലിപ് നിര്‍ബന്ധമായും കമ്പനിയില്‍ നിന്ന് ചോദിച്ചുവാങ്ങിയിരിക്കണം. അടുത്ത ജോലിക്കായി പ്രവേശിക്കുമ്പോള്‍ ശമ്പളവുമായി ബന്ധപ്പെട്ട ആരോഗ്യകരമായ ഒരു ചര്‍ച്ചയ്ക്ക് അത് വളരെയധികം ഗുണം ചെയ്യും.
ഓഫര്‍ ലെറ്റര്‍
നിങ്ങളുടെ ആദ്യകമ്പനിയില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍ കയ്യില്‍ കരുതിയിരിക്കണം. ഇതും ഭാവിയില്‍ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് ആവശ്യം വരും.
ഇന്‍ക്രിമെന്റ് ലെറ്റര്‍
ഇന്‍ക്രിമെന്റുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ഒരു കോപി എച്ച് ആറില്‍ നിന്ന് വാങ്ങാന്‍ മടിക്കരുത്. അതില്‍ ആയിരിക്കും നിങ്ങളുടെ സാലറിയില്‍ വന്നിട്ടുള്ള മാറ്റം എഴുതിയിരിക്കുക.
ഫോം 16
ടാക്‌സ് ഫയലിങ്ങിന് ഇത് വളരെ അത്യാവശ്യമാണ്. ടിഡിഎസുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഇതിലാണ് അടങ്ങിയിരിക്കുക. ഇന്‍കംടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അതെല്ലാം ആവശ്യം വരും.
പിഎഫ് ട്രാന്‍സ്ഫര്‍
നിങ്ങളുടെ യുഎഎന്‍ നമ്പര്‍, പാസ്ബുക് എന്നിവ പരിശോധിക്കുക. പിഎഫ് പിന്‍വലിക്കുന്നതിനെ കുറിച്ചോ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനെ കുറിച്ചോ കമ്പനി വിട്ടതിനുശേഷം സംസാരിക്കുക.
രാജിക്കത്ത്
രാജിക്കത്തിന്റെ ഒരു കോപി നിങ്ങളുടെ കയ്യില്‍ ഉണ്ടായിരിക്കണം. നിങ്ങള്‍ ഓണ്‍ലൈന്‍ ആയിട്ടോ, ഓഫ്‌ലൈന്‍ ആയിട്ടോ ആയിരിക്കാം രാജിക്കത്ത് സമര്‍പ്പിച്ചിരിക്കുക. ഏതുതരത്തിലായാലും ഒരു കോപി കയ്യില്‍ കരുതുക.