പൂച്ചയുമായി വീട്ടിൽ വരരുതെന്ന് പറഞ്ഞു.. യുവാവിനെ കത്തികൊണ്ട് ആക്രമിച്ചു.. അറസ്റ്റ്..
പൂച്ചയെ കൊണ്ട് വീട്ടിൽ വരല്ലേ എന്ന് പറഞ്ഞതിലുള്ള വിരോധത്തിൽ കത്തികൊണ്ട് ആക്രമിച്ചുവെന്ന പരാതിയിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് കാര നീലംകാവിൽ സെബാസ്റ്റി(41) നെയാണ് അറസ്റ്റ് ചെയ്തത്.കാര സ്വദേശി തൊടത്ര ജിബിന്റെ വീട്ടിലെ വളർത്തുനായ, പൂച്ചയെ കണ്ടാൽ കുരച്ചുചാടുന്നതുകൊണ്ട് പൂച്ചയുമായി വീട്ടിൽവരരുതെന്ന് സെബാസ്റ്റിനോട് പറഞ്ഞിരുന്നു. ഇതിലുള്ള വൈരത്താൽ വീടിന് സമീപത്തെ വഴിയിൽ കത്തികൊണ്ട് ജിബിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി.സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർമാരായ കെ. സാലിം, കെ.ജി. സജിൽ, സിപിഒ മാരായ വിഷ്ണു, ഗോപേഷ്, വിനീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.