ഇന്ധന പ്രതിസന്ധി ഭയക്കേണ്ട…രാജ്യം സുരക്ഷിതം…. പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും ഉറപ്പുനൽകി കേന്ദ്രം…

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും റേഷൻ ഏർപ്പെടുത്താൻ സർക്കാരിന് യാതൊരു ഉദ്ദേശവുമില്ലെന്നും ഇന്ത്യയിൽ നിലവിൽ ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ആഗോളതലത്തിൽ എൽ.എൻ.ജി വിതരണത്തിൽ മുൻപന്തിയിലുള്ള ഖത്തർ ‘ഫോഴ്‌സ് മജ്യൂർ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ ഗെയിലും സമാന നടപടിയിലേക്ക് നീങ്ങുകയാണ്. യുദ്ധം പോലുള്ള അപ്രതീക്ഷിത പ്രതിസന്ധികൾ കാരണം കരാർ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ വരുമ്പോൾ കമ്പനികൾക്ക് നിയമപരമായ സംരക്ഷണം നൽകുന്ന വ്യവസ്ഥയാണിത്. അത്യാവശ്യ മേഖലകളിൽ പാചകവാതക വിതരണം തടസ്സപ്പെടാതിരിക്കാനാണ് ഗെയ്‌ലിന്റെ ഈ മുൻകരുതൽ നടപടി.
ഇന്ത്യയുടെ ഗ്യാസ് ആവശ്യത്തിന്റെ വലിയൊരു ഭാഗം നിറവേറ്റുന്നത് ഖത്തറാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിതരണത്തിൽ തടസ്സം നേരിട്ടേക്കാമെന്നതിനാൽ ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഗ്യാസ് എത്തിക്കാൻ ഇന്ത്യ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. കൂടാതെ യു.എ.ഇ, അമേരിക്ക എന്നീ രാജ്യങ്ങളുമായും പുതിയ കരാറുകളിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്.
രാജ്യത്തെ ഇന്ധന ലഭ്യതയെക്കുറിച്ച് കേന്ദ്രം നൽകുന്ന ഉറപ്പുകൾ ഏകദേശം 56 ദിവസത്തേക്ക് (8 ആഴ്ച) ആവശ്യമായ ക്രൂഡ് ഓയിലും പെട്രോളിയം ഉൽപ്പന്നങ്ങളും നിലവിൽ ഇന്ത്യയുടെ പക്കലുണ്ട്. രാജ്യത്തെ ഇന്ധന സാഹചര്യം ദിവസവും രണ്ടുതവണ വീതം സർക്കാർ വിലയിരുത്തുന്നുണ്ട്. ഉപയോഗിക്കുന്നതിന് അനുസരിച്ച് ദിവസവും സ്റ്റോക്ക് പുതുക്കുന്നുമുണ്ട്. പഴയ കരാറുകൾ പ്രകാരം റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തടസ്സമില്ലാതെ തുടരും. പശ്ചിമേഷ്യൻ സംഘർഷ ബാധിത മേഖലയായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയുടെ 40 ശതമാനം ക്രൂഡ് ഓയിൽ മാത്രമേ വരുന്നു



