പത്തനാപുരം പഞ്ചായത്ത് ഓഫീസിൽ നായയുമായെത്തി.. പ്രതിപക്ഷ പ്രതിഷേധം…
തെരുവ് നായ ശല്യത്തിനെതിരെ വളർത്തു നായയുമായെത്തി പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. തെരുവുനായ ശല്യത്തിൽ പ്രതിഷേധിച്ച് കൊല്ലം പത്തനാപുരം പഞ്ചായത്ത് ഓഫീസിലേക്കാണ് നായയുമായി എത്തി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചത്. പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് നായയുമായി കയറാൻ ശ്രമിച്ച മെമ്പർമാരെ പൊലീസ് തടഞ്ഞു. പിന്നീട്പ്ര തിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
തെരുവുനായശല്യം രൂക്ഷമായ പത്തനാപുരത്ത് കഴിഞ്ഞ ദിവസം 11 പേരെ പേപ്പട്ടി കടിച്ചിരുന്നു. വ്യാപാരികളും നാട്ടുകാരും യാത്രക്കാരും ഉൾപ്പെടെയുള്ളവർക്കാണ് വിവിധയിടങ്ങളിൽവെച്ച് കടിയേറ്റത്.