തെരുവുനായ വട്ടം ചാടി.നിയന്ത്രണംതെറ്റി റോഡിൽ വീണ ബൈക്ക് യാത്രികൻ്റെ ദേഹത്ത് ലോറി കയറി ദാരുണാന്ത്യം.

അമ്പലപ്പുഴ: ദേശീയപാതയിൽ കുറവൻതോട് ഭാഗത്ത് ബൈക്കിന് മുന്നിൽ തെരുവുനായ വട്ടം ചാടി. നിയന്ത്രണം തെറ്റി റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ്റെ ദേഹത്ത് പിന്നാലെ വന്ന ലോറി കയറി ദാരുണാന്ത്യം. പുറക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കണിയാംപറമ്പ് വീട്ടിൽ അനിൽ കുമാർ- ശാലിനി ദമ്പതികളുടെ മകൻ അഭിരാം (21) ആണ് മരിച്ചത്.

കുറവൻതോട് ഭാഗത്ത് ഇന്നലെ രാത്രി 8-30 ഓടെ ആയിരുന്നു അപകടം. പുന്നപ്രയിലെ ബന്ധുവീട്ടിൽ പോയി തിരികെ മടങ്ങവേയാണ് അപകടം ഉണ്ടായത്. തെരുവുനായ ബൈക്കിന് കുറുകെ വട്ടംചാടിയപ്പോൾ ബൈക്ക്
നിയന്ത്രണംതെറ്റി അഭിരാം റോഡിലേക്കു വീഴുകയും പിന്നാലെ വന്ന ലോറി ദേഹത്തു കയറിയാണ് മരണം സംഭവിച്ചത്.പുന്നപ്ര പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Related Articles

Back to top button