വീട്ടിലെ പട്ടി കുരച്ചു.. യുവതിയെ വീട്ടിൽ കയറി ക്രൂരമായി മർദിച്ച് അയൽവാസികൾ…

വീട്ടിലെ പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടിൽ കയറി ക്രൂരമായി മർദിച്ച് അയൽവാസിയായ പിതാവും മകനും. വൈക്കത്താണ് സംഭവം.. വൈക്കം പനമ്പുകാട് മത്സ്യവിൽപന തൊഴിലാളിയായ പ്രജിതയെയാണ് അയൽവാസികൾ വീട്ടിൽ കയറി മർദിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.

മർദനത്തിൽ യുവതിയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് അയൽവാസിയായ ഹരികൃഷ്ണനും അച്ഛൻ കൈലാസനും മദ്യപിച്ചെത്തി തന്നെ മർദിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button