ബന്ധുവീട്ടിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ 4 വയസുകാരനെ നായക്കൂട്ടം ആക്രമിച്ചു.. സംഭവം…

തെരുവ് നായ ആക്രമണത്തിൽ നാലുവയസുകാരന് പരിക്ക്. മരുതറോഡ് പ്രതിഭാ നഗറിൽവെച്ച് ആലത്തൂ൪ സ്വദേശി അയാനാണ് പരിക്കേറ്റത്.  മരുതറോഡിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു അയാനും കുടുബവും. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഒരു കൂട്ടം നായകളെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ മാറ്റി. ഇതേ പ്രദേശത്ത് ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്.  കഴിഞ്ഞ ആഴ്ച  പ്രദേശത്ത് എട്ടു വയസുകാരനെയും തെരുവുനായ ആക്രമിച്ചിരുന്നു

Related Articles

Back to top button