ആശുപത്രിയിൽ നിന്നുള്ള മൻമോഹൻ സിങിൻറെ അവസാന ചിത്രം?…
പ്രധാനമന്ത്രി, ധനമന്ത്രി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, അധ്യാപകന്‍ എന്നിങ്ങനെ വിവിധ പദവികളില്‍ ശ്രദ്ധേയനായ മന്‍മോഹന്‍ സിങിന് സോഷ്യല്‍ മീഡിയയില്‍ അന്ത്യാഞ്ജലികള്‍ നിറയവേ അദേഹത്തിന്‍റെ അവസാന ചിത്രം എന്ന പേരിലൊരു ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്.
‘മന്‍മോഹന്‍ സിങിന്‍റെ അവസാന ചിത്രം, രാജ്യത്തിന്‍റെ സാമ്പത്തിക രംഗം ഉയരങ്ങളിലെത്തിച്ച അദേഹത്തിന് സല്യൂട്ടുകള്‍’- എന്നുമാണ് ആശുപത്രിക്കിടക്കയില്‍ ഒരാള്‍ കിടക്കുന്ന ചിത്രം സഹിതമുള്ള ട്വീറ്റ്. രാജ്യത്തിന്‍റെ മുന്‍ പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങിന്‍റെ അവസാന ഫോട്ടോയാണിത് എന്നാണ് സോഷ്യല്‍ മീഡിയ പ്രചാരണം.
എന്നാൽ, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്‍റെ മരണത്തിന് മുമ്പുള്ള അവസാന ചിത്രം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോ 2021ലേതാണ്.