വാഴ്ത്തു പാട്ടിന് പിന്നാലെ.. ‘പിണറായി ദ ലെജൻഡ്’ ‍ഇന്ന് പുറത്തിറങ്ങും…

പിണറായി സർക്കാരിന്റെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ തയ്യാറാക്കുന്ന ‘പിണറായി ദ ലെജൻഡ്’ എന്ന ഡോക്യുമെന്ററി ഇന്ന് പുറത്തിറങ്ങും. കമൽഹാസനാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്യുന്നത്. ഇന്നലെ ഡോക്യുമെന്‍ററിയുടെ ടീസർ പുറത്തിറങ്ങിയിരുന്നു.ഇടത് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ടീസർ ‘തുടരും മൂന്നാമതും പിണറായി’ എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്. ഒരു ഗാനമുൾപ്പെടെ 30മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും ഇഴചേർത്താണ് ഒരുക്കിയിരിക്കുന്നത്.

ആദ്യമായാണ് ഒരു സര്‍വ്വീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. ഇതേ സംഘടന തയ്യാറാക്കിയ വാഴ്ത്ത് പാട്ട് നേരത്തെ വിവാദമായിരുന്നു. 

Related Articles

Back to top button