രോഗികള്‍ വലയും; ഇന്ന് മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാരുടെ സമരം…

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിന്റെ ഭാഗമായി കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തില്‍ ഇന്ന് ഡോക്ടര്‍മാര്‍ വീണ്ടും ഒപി ബഹിഷ്‌കരിക്കും. കഴിഞ്ഞ തിങ്കളാഴ്ചയും ഒപി ബഹിഷ്‌കരിച്ചിട്ടും, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണിത്.

നവംബര്‍ 5, 13, 21, 29 തീയതികളിലും ഡോക്ടര്‍മാര്‍ ഒ.പിയിലെത്തില്ല. ഇതോടൊപ്പം വിദ്യാർത്ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും. ഈ ദിവസങ്ങളില്‍ കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു തുടങ്ങിയ അടിയന്തര ചികിത്സകള്‍ മുടക്കമില്ലാതെ നടക്കും. ഔദ്യോഗിക യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്നതും തുടരുമെന്ന് കെജിഎംസിടിഎ ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button