അൻപതോളം വിദ്യാർത്ഥികള്‍ മരിച്ചതായി കേൾക്കുന്നു.. മലയാളി വിദ്യാർത്ഥികള്‍ അപകടത്തിൽ.. വെളിപ്പെടുത്തു എലിസബത്ത്…

ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടായ വിമാന ദുരന്തത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ബി ജെ മെഡിക്കല്‍ കോളേജ് ആൻഡ് സിവിൽ ആശുപത്രിയിലെ പി ജി വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ഡോ. എലിസബത്ത്. വാട്‌സ്ആപ്പില്‍ 63 പേര്‍ ഉള്‍പ്പെടുന്ന മലയാളി ഗ്രൂപ്പുണ്ട്. അതിലുള്ള ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല. അന്‍പതോളം വിദ്യാര്‍ത്ഥികള്‍ മരിക്കുകയും ഇരുപത്തഞ്ചോളം വിദ്യാര്‍ത്ഥികളെ കാണാതായിട്ടുണ്ടെന്നുമാണ് മനസിലാക്കുന്നതെന്നും എലിസബത്ത് പറഞ്ഞു.

എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെസ്സിലും താന്‍ ഉള്‍പ്പെടെ പിജി വിദ്യാര്‍ത്ഥികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ നിന്നുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലുമാണ് അപകടം നടന്നതെന്നും എലിസബത്ത് പറഞ്ഞു. എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ലഞ്ച് ബ്രേക്ക് സമയത്താണ് അപകടം സംഭവിച്ചത്. എമര്‍ജന്‍സി അലേര്‍ട്ട് വന്നപ്പോഴാണ് അപകടം നടന്നു എന്നുള്ള കാര്യം തങ്ങള്‍ മനസിലാക്കുന്നതെന്നും എലിസബത്ത് പറഞ്ഞു.

മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരിക്കുകയാണെന്ന് എലിസബത്ത് പറഞ്ഞു. കാണാതായവരുടെ ബന്ധുക്കളെ വിളിപ്പിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചവര്‍ ആരൊക്കെയെന്ന് തിരിച്ചറിയാന്‍ സാധിക്കൂ. സംഭവം നടക്കുമ്പോൾ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ഭയന്ന് മെസ്സില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്തേയ്ക്ക് ചാടിയിരുന്നു. ഇവരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചില വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ടെന്നും എലിസബത്ത് പറഞ്ഞു.

Related Articles

Back to top button