നല്ല കൊളസ്ട്രോള്‍ ലെവല്‍ ഉയര്‍ത്തണോ… ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…
കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഒരു സുപ്രധാന പടിയാണ് ഹൈ ഇന്റന്‍സിറ്റി ലിപോപ്രോട്ടീന്‍ ( എച്ച്ഡിഎല്‍) എന്ന നല്ല കൊളസ്ട്രോള്‍ കൂട്ടുക എന്നത്. നല്ല കൊളസ്ട്രോള്‍ ലെവല്‍ ഉയരുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നു. പാരമ്പര്യവും കൊളസ്ട്രോള്‍ അളവിനെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണെങ്കിലും ചില നിസാര പൊടിക്കൈകളിലൂടെ എച്ച്ഡിഎല്‍ ലെവലുകള്‍ ഒരു പരിധിവരെ കൂട്ടാനാകും. അതിനുള്ള ചില മാര്‍ഗങ്ങള്‍ അറിയാം.
എക്സ്ട്രാ വിര്‍ജിന്‍ ഓയില്‍
ഒലിവ് ഓയിലില്‍ പോളിഫിനോള്‍സ് എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നത് നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കുമെന്നാണ് ഡോക്ടേഴ്‌സ് പറയുന്നത്.
നല്ല ഗുണമേന്മയുള്ള, എക്‌സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കാം.
അന്നജത്തിന്റെ അളവ് കുറയ്ക്കുക
കീറ്റോ ഡയറ്റ് പോലെ കാര്‍ബോഹൈഡ്രേറ്റുകള്‍ പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള ഭക്ഷണക്രമം പാലിച്ചില്ലെങ്കിലും അന്നജത്തിന്റെ അളവ് നിയന്ത്രിച്ചുകൊണ്ടുള്ള ഭക്ഷണക്രമം പിന്തുടരുന്നത് കൊണ്ട് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതാണ്. അമിത വണ്ണം, ഇന്‍സുലിന്‍ പ്രതിരോധം, പ്രമേഹം മുതലാവയ നല്ല കൊളസ്‌ട്രോള്‍ കുറയുന്നതിന് കാരണമാകും. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതിന് അന്നജത്തിന്റെ അളവ് നിയന്ത്രിക്കാം.
പുകവലി പൂര്‍ണമായും ഉപേക്ഷിക്കണം
ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പുകവലി കാരണമാകുമെന്ന് എല്ലാവര്‍ക്കുമറിയാം. പുകവലി ഹൃദയാഘാതത്തിന്റെ സാധ്യത വര്‍ധിപ്പിക്കും. പുകവലി നല്ല കൊളസ്‌ട്രോള്‍ കുറയാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാനും ക്യാന്‍സര്‍, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും പുകവലി എത്രയും വേഗം ഉപേക്ഷിക്കണം.
പര്‍പ്പിള്‍
പര്‍പ്പിള്‍ നിറത്തിലുള്ള പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിരിക്കുന്ന ആന്തോസയനിന്‍ എന്ന ആന്റി ഓക്‌സിഡന്റ് നല്ല കൊളസ്ട്രോള്‍ ലെവല്‍ ഉയര്‍ത്തുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. പര്‍പ്പിള്‍ ക്യാബേജ്, പര്‍പ്പിള്‍ നിറത്തിലുള്ള വഴുതന, ബ്ലാക്ക്‌ബെറി, ബ്ലാക്ക് റാസ്‌ബെറി മുതലായവ എച്ച്ഡിഎല് ഉയര്‍ത്താന്‍ സഹായിക്കും
ശരീരഭാരം നിയന്ത്രിക്കുക
അമിത ഭാരമുള്ളവര്‍ ഓരോ ഒരു കിലോ കുറയ്ക്കുമ്പോഴും നിങ്ങളുടെ നല്ല കൊളസ്‌ട്രോള്‍ 0.01 mmol/L വരെ ഉയരാന്‍ ഇടയുണ്ടെന്ന് സര്‍വെ ഫലങ്ങള്‍ തെളിയിക്കുന്നു.
മത്സ്യം
സാല്‍മണ്‍, മത്തി പോലുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉയര്‍ത്തുകയും ഇത് നല്ല കൊളസ്‌ട്രോള്‍ ഉയരാന്‍ കാരണമാകുകയും ചെയ്യുന്നു.