കടന്നപ്പള്ളി രാമചന്ദ്രനും,  എ കെ ശശീന്ദ്രനും ഇനി അവസരമില്ല?  നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്താനുള്ള തന്ത്രങ്ങളുമായി  സിപിഐഎം

തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്താനുള്ള തന്ത്രങ്ങൾ മെനയുകയാണ് സിപിഐഎം. വിജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലെല്ലാം ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി മത്സരം ശക്തമാക്കാനാണ് സിപിഐഎം നീക്കം. ഘടകക്ഷികളായ എൻസിപി, കോൺ​ഗ്രസ് എസ് എന്നിവർ മത്സരിക്കുന്ന കോഴിക്കോട് ജില്ലയിലെ എലത്തൂർ, കണ്ണൂർ ജില്ലയിലെ കണ്ണൂർ നിയമസഭാ മണ്ഡലങ്ങൾ ഏറ്റെടുക്കാനുള്ള ആലോചനകളും പാർട്ടിക്ക് അകത്തുണ്ട്.

എലത്തൂർ മണ്ഡലം നിലവിൽ വന്ന 2011ലെ തിരഞ്ഞെടുപ്പ് മുതൽ ഇവിടെ വിജയിച്ച് വരുന്നത് എൻസിപി ശരദ്പവാർ വിഭാ​ഗത്തിൻ്റെ എ കെ ശശീന്ദ്രനാണ്. സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ശശീന്ദ്രന് ശക്തികേന്ദ്രത്തിൽ തന്നെ കഴിഞ്ഞ മൂന്ന് ടേമിലും സിപിഐഎം സീറ്റ് അനുവദിക്കുകയായിരുന്നു. എലത്തൂർ സീറ്റ് ഏറ്റെടുക്കണമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ സിപിഐഎമ്മിൽ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ എ കെ ശശീന്ദ്രന് മൂന്നാമതും സിപിഐഎം അവസരം നൽകി. നിലവിൽ വനംവകുപ്പ് മന്ത്രിയെന്ന നിലയിൽ മുന്നണിക്കുള്ളിൽ നിന്ന് തന്നെ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്ന എ കെ ശശീന്ദ്രന് എലത്തൂരിൽ വീണ്ടുമൊരു അവസരം നൽകേണ്ടതില്ലെന്ന ആലോചനയിലാണ് സിപിഐഎം.

Related Articles

Back to top button