‘സ്ഥാനാർത്ഥിയോ നേതാക്കളോ വിളിച്ചില്ല.. പാലക്കാട് രാഹുലിന് നൽകിയ പിന്തുണ പുനഃപരിശോധിക്കാൻ ഡിഎംകെ…

പാലക്കാട് യുഡിഎഫിന് നൽകിയ പിന്തുണ പുനഃപരിശോധിക്കാൻ ഒരുങ്ങി അൻവറിന്റെ ഡിഎംകെ. ഉപാധികളില്ലാതെ പിന്തുണ നൽകിയിട്ടും കോൺഗ്രസ് അവഗണിച്ചു.സ്ഥാനാർത്ഥിയോ നേതാക്കളോ ഒരിക്കൽ പോലും വിളിച്ചില്ലന്നും റിപ്പോർട്ട്.രണ്ടുദിവസത്തിനകം മണ്ഡലം കൺവെൻഷൻ വിളിച്ചു ചേർക്കും. പുതിയ തീരുമാനം അന്ന് പ്രഖ്യാപിക്കും.

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിഎംകെ സ്ഥാനാർഥി എം എ മിൻഹാജിനെ പിൻവലിച്ചു കൊണ്ടായിരുന്നു പിന്തുണ പ്രഖ്യാപിച്ചത്. ഡിഎംകെ പിന്തുണക്ക്‌ അൻവറിനോട് രാഹുൽ മാങ്കൂട്ടത്തിൽ നന്ദിയും അറിയിച്ചിരുന്നു.

Related Articles

Back to top button