രാഹുലിനെ പിന്തുണച്ചതില്‍ അതൃപ്തി..അൻവറിന്റെ ഡിഎംകെ സെക്രട്ടറി രാജിവെച്ചു..നൂറോളം പേർ രാജിവെക്കുമെന്ന്….

കേരള ഡിഎംകെ പാര്‍ട്ടിയില്‍ ഭിന്നത. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കാനുള്ള പി വി അന്‍വറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഡിഎംകെ സെക്രട്ടറി ബി ഷമീര്‍ സ്ഥാനം രാജിവെച്ചു.പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ ഷമീർ നാമനിര്‍ദേശ പത്രിക നല്‍കി.’ അഞ്ച് മാസത്തോളമായി ഒരുപാടുപേര്‍ ഡിഎംകെയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. നല്ല രീതിയില്‍ പരിപാടികള്‍ നടത്തി. അവസാനം പി വി അന്‍വര്‍ സ്റ്റേജില്‍ കയറി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നുവെന്ന് പറയുന്നു. ഈ മൂന്ന് മുന്നണികള്‍ക്കും പിന്തുണ നല്‍കാനല്ലല്ലോ ഞങ്ങള്‍ വന്നത്’ എന്നും ഷമീർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ത്ഥി മിന്‍ഹാജിനെ പിന്‍വലിച്ച് അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതില്‍ പാര്‍ട്ടിക്കകത്ത് അതൃപ്തിയുണ്ടെന്നാണ് വിവരം.തനിക്ക് പിന്നാലെ നൂറോളം പ്രവർത്തകർ വരുമെന്നും ഷമീർ പറഞ്ഞു.

Related Articles

Back to top button