തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗുരുതര പ്രതിസന്ധിയെ കുറിച്ചുള്ള ഡോ ഹാരിസിൻ്റെ വാദം തള്ളി ഡിഎംഇ….
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധിയെന്ന യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ വാദം തള്ളി ഡിഎംഇ. ഡോക്ടറിന്‍റേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താൻ വേണ്ടി പോസ്റ്റിട്ടതാകാമെന്നും ഡിഎംഇ പറഞ്ഞു. ഉപകരണത്തിന് കേടുപാട് സംഭവിച്ചതിനാൽ ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിവെച്ചത്. ബാക്കി ശസ്ത്രക്രിയകൾ എല്ലാം പൂർത്തിയാക്കിയെന്നും ഡോക്ടർ ഹാരിസിനെ തള്ളി ഡിഎംഇ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിൽ ഡോ. ഹാരിസ് ആരോപിച്ച എല്ലാ കാര്യങ്ങളും തെറ്റാണെന്നും ഡിഎംഇ പറഞ്ഞു. നാല് വർഷത്തിനിടെ കോടികൾ വിലമതിക്കുന്ന പല ഉപകരണങ്ങളും വാങ്ങിയിട്ടുണ്ട്. ഇന്നലെ രാവിലെ പോലും ശസ്ത്രക്രിയ നടന്നു. മൂത്രത്തിലെ കല്ല് മാറ്റാനുള്ള ഉപകരണമാണ് കേടുപാട് മൂലം മാറ്റിയത് എന്നും ഡിഎംഇ കൂട്ടിച്ചേർത്തു.