ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്.. ജീവനക്കാരികൾ ഒളിവിൽ.. തിരഞ്ഞ് പൊലീസ്…
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ ജീവനക്കാരികൾ ഒളിവിൽ. വിനീത, ദിവ്യ, രാധാകുമാരി എന്നീ ജീവനക്കാരികളെ ഇന്നലെയും പൊലീസിന് കണ്ടെത്താൻ സാധിച്ചില്ല.കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. ഡിവൈഎസ്പി ഷാജിക്ക് ആണ് അന്വേഷണ ചുമതല. ഇന്നലെ വൈകുന്നേരമാണ് ഡിജിപി അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകികൊണ്ട് ഉത്തരവ് ഇറക്കിയത്.
ലോക്കൽ പൊലീസിന്‍റെ അന്വേഷണം അന്തിമഘട്ടത്തിൽ നിൽക്കവേയാണ് സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാർശ പ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.തന്റെ സ്ഥാപനത്തിൽ നിന്ന് മൂന്ന് ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയയുടെ പരാതി. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍.